സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്

222

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കാണ് ഇതിന്‍റെ ചുമതല. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ നിലവില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലകരാണ് യോഗത്ത് നേതൃത്വം നല്‍കുന്നത്. ആരോഗ്യ പരിപാലനത്തിന്‍റെ ഭാഗമായുള്ള ഈ പരിശീലനത്തില്‍ എല്ലാ ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY