ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരായ ഹര്‍ജി തള്ളി

244

തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരായ കേസ് തള്ളി. ബെഹ്റയ്ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. ഇതു പരിഗണിച്ചാണ് കേസ് തള്ളിയത്. ബെഹ്റ പോലീസ് സ്റ്റേഷനുകളില്‍ ഒരു പ്രത്യേക കമ്ബനിയുടെ പ്രത്യേക കോഡിലുള്ള പെയിന്റ് അടിക്കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഇതുവഴി അഞ്ചു കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെയിന്റടി വഴി ക്രമക്കേട് നടന്നിട്ടില്ലെന്നും പെയിന്റിന്റെ നിറം തിരിച്ചറിയുന്നതിനു വേണ്ടിയാണ് കമ്ബനിയുടെ കോഡ് നിര്‍ദേശിച്ചതെന്നും അതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും വിജിലന്‍സ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS