ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പുറ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

110

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നാ​ണു പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സം​സ്ഥാ​നം പൂ​ര്‍​ണ​മാ​യി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാണ് പോ​ലീസിന്റെ ക​ര്‍​ശ​ന ന​ട​പ​ടി​.

ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വാ​ഹ​നങ്ങൾ പി​ടി​ച്ചെ​ടു​ത്ത് 21 ദി​വ​സ​ത്തേ​ക്ക് വി​ട്ടു​ന​ല്‍​കി​ല്ലെന്നും വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെന്നുമാണ് നിർദ്ദേശം.അ​തേ​സ​മ​യം മ​രു​ന്നു​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ട​യി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍, മ​രു​ന്ന് തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നും ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മേ ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ (ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ) ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

മെ​ഡി​ക്ക​ല്‍ കേ​സു​ക​ള്‍​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഓ​ട്ടോ, ടാ​ക്സി​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​ത്ത​രം വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റെ കൂ​ടാ​തെ ഒ​രു മു​തി​ര്‍​ന്ന യാ​ത്ര​ക്കാ​ര​ന്‍ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​ള്ളൂ. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്.

NO COMMENTS