ലോക്‌സഭ ബഹളം – എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

109

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. എംപിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്‌ല എന്നിവരെയാണ് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്‌. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് സസ്‌പെന്‍ഷന്‍.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളമുണ്ടാ ക്കുകയും ചെയ്തിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകുയം സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യ പ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തയേ്ക്ക് നിര്‍ത്തിവെച്ചു.

NO COMMENTS