ലോക്സഭാ തിരഞ്ഞെടുപ്പ്: തിങ്കളാഴ്ച 32 പേർ പത്രിക സമർപ്പിച്ചു

126

ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ തിങ്കളാഴ്ച (എപ്രിൽ ഒന്ന്) 32 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ തിങ്കളാഴ്ച വരെ ആകെ ലഭിച്ചത് 84 പത്രികകളാണ്.

എറണാകുളം മണ്ഡലത്തിൽ നാലും ആറ്റിങ്ങൽ, മാവേലിക്കര, ചാലക്കുടി, തൃശൂർ, കാസർകോട് എന്നിടങ്ങളിൽ മൂന്നും, കൊല്ലത്ത് രണ്ടും പത്രികകൾ ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ആലത്തൂർ, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയും തിങ്കളാഴ്ച ലഭിച്ചു.

മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: തിരുവനന്തപുരം- ശശി തരൂർ (യു.ഡി.എഫ്), ആറ്റിങ്ങൽ- അടൂർ പ്രകാശ് (യു.ഡി.എഫ്), മാഹീൻ മുഹമ്മദ് (പി.ഡി.പി), അനിത (സ്വതന്ത്ര), കൊല്ലം- എൻ.കെ. പ്രേമചന്ദ്രൻ (യു.ഡി.എഫ്), സാബു വർഗീസ് (എൻ.ഡി.എ), മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്), ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്), അരുൺകുമാർ (എൽ.ഡി.എഫ്), ആലപ്പുഴ- കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി), കോട്ടയം- ജിജോമോൻ കെ.ജെ (ബി.എസ്.പി), ഇടുക്കി- ബിജു കൃഷ്ണൻ (എൻ.ഡി.എ), എറണാകുളം- ഹൈബി ഈഡൻ (യു.ഡി.എഫ്), അൽഫോൺസ് കണ്ണന്താനം (ബി.ജെ.പി),
യേശുദാസ് (സ്വതന്ത്രൻ), വി.എം. ഫൈസൽ (എസ്.ഡി.പി.ഐ), ചാലക്കുടി- ബെന്നി ബഹനാൻ (യു.ഡി.എഫ്്), മൊയ്്തീൻ കുഞ്ഞ് (എസ്.ഡി.പി.ഐ), ലത്തീഫ് (സ്വതന്ത്രൻ), തൃശൂർ- ടി.എൻ. പ്രതാപൻ (യു.ഡി.എഫ്), എൻ.ഡി. വേണു (സി.പി.ഐ-എം.എൽ), നിഖിൽ ടി.സി (ബി.എസ്.പി), ആലത്തൂർ- രമ്യ പി.എം (യു.ഡി.എഫ്), പൊന്നാനി- രമ (ബി.ജെ.പി), മലപ്പുറം- ഉണ്ണികൃഷ്ണൻ (ബി.ജെ.പി), കോഴിക്കോട്- കാനത്തിൽ ജമീല (എൽ.ഡി.എഫ്), വടകര- കെ. മുരളീധരൻ (യു.ഡി.എഫ്), വയനാട്- ഡോ. കെ. പത്മരാജൻ (സ്വതന്ത്രൻ), കണ്ണൂർ- അബ്ദുൽ ജബ്ബാർ കെ.കെ (എസ്.ഡി.പി.ഐ), കാസർകോട്- ബഷീർ ടി.കെ (ബി.എസ്.പി), രതീശതന്ത്രി കുണ്ടാർ (ബി.ജെ.പി), സജീവ ഷെട്ടി (ബി.ജെ.പി).

എപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്.

NO COMMENTS