ലോ​ക്ക്ഡൗൺ അവസാനിച്ചാലും രാ​ജ്യ​ത്തെ 69 ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രും .

138

ന്യൂ​ഡ​ല്‍​ഹി: ഏ​പ്രി​ല്‍ 14നാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​നു ശേ​ഷ​വും രാ​ജ്യ​ത്തെ 69 ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്.കേ​ര​ള​ത്തി​ൽ എ​ട്ട് ജി​ല്ല​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നാ​ന്നാണ് റി​പ്പോ​ര്‍​ട്ട്.

ഈ ​ജി​ല്ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രു​ന്ന ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കും. ഈ ​ജി​ല്ല​ക​ളി​ല്‍​നി​ന്നു പു​റ​ത്തേ​യ്ക്കോ അ​ക​ത്തേ​യ്ക്കു ആ​ളു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല. സ്കൂ​ളു​ക​ളോ, കോ​ള​ജു​ക​ളോ തു​റ​ക്കി​ല്ല. അ​വ​ശ്യ​വ​സ്ത​ക​ളു​ടെ സ​ര്‍​വീ​സ് മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളിൽ ലോ​ക്ക്ഡൗ​ണി​നു ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെന്നാണ് സൂ​ച​ന.

NO COMMENTS