അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

209

ജമ്മു : ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവെപ്പുണ്ടായത്.
ബിഎസ്‌എഫ് ശക്തമായി തിരിച്ചടി നടത്തി. ഇരുഭാഗത്തുനിന്നുമുള്ള വെടിവെപ്പുകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.