മദ്യശാലകള്‍ നിരോധിച്ച വിധി പരിഷ്കരിക്കുകയോ വ്യക്തത വരുത്തുകയോ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേരളം പിന്‍വലിച്ചു

214

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതകളുടെ അരക്കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യശാലകള്‍ നിരോധിച്ച വിധി പരിഷ്കരിക്കുകയോ വ്യക്തത വരുത്തുകയോ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കേരളം പിന്‍വലിച്ചു. മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്ന് കള്ള്, വൈന്‍, ബിയര്‍ എന്നിവയെ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ഫയല്‍ ചെയ്തതിന്റെ പിറ്റേന്ന് പിന്‍വലിച്ചത്. പാതയോരങ്ങളിലെ മദ്യവില്‍പ്പന തടയുന്ന ഡിസംബര്‍ 15ലെ വിധിയുടെ പരിധിയില്‍നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബിയര്‍, വൈന്‍ ലൈസന്‍സ് ലഭിച്ച പഞ്ചനക്ഷത്രമല്ലാത്ത ഹോട്ടലുകള്‍, ടൂറിസം വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണശാലകള്‍ എന്നിവയെ ഒഴിവാക്കണം, മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനിലെയും പാതയോരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ക്ക് ഇളവുനല്‍കണം, മദ്യശാലകള്‍ മാറ്റുന്നതുവഴി സംസ്ഥാനത്തിന്റെ വരുമാനനഷ്ടം കേന്ദ്രം നികത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുന്നയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY