കുഷ്ഠരോഗം നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന് തുടക്കമായി

113

കാസറകോട് : പൊതുജനങ്ങളില്‍ കുഷ്ഠ രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കാനും അതുവഴി സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന രോഗികളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കി രോഗവ്യാപനം തടയാനും ലക്ഷ്യം വെച്ച് ജില്ല യില്‍ കുഷ്ഠരോഗം നിര്‍മാര്‍ജന പക്ഷാചരണത്തിന് തുടക്കമായി. ഫെബ്രുവരി 12 വരെ നീണ്ടുനില്‍ക്കുന്ന പക്ഷാചരണ ത്തിന്റെ ജില്ലാ തല ഉദ്ഘാടനം അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുല്ലൂര്‍ -പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ നിര്‍വ്വഹിച്ചു.

ജില്ലയില്‍ 35 ആളുകളാണ് കുഷ്ഠരോഗചികിത്സയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികളിലും കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട് .അംഗ വൈകല്യ മുള്ള മൂന്ന് രോഗികളെ ഈ വര്‍ഷം ജില്ലയില്‍ കണ്ടെത്തി. ജില്ലയില്‍ നടക്കുന്ന കുഷ്ഠരോഗം നിര്‍മാര്‍ജന പക്ഷാ ചരണത്തിലൂടെ ജില്ലയില്‍ നിന്ന് കുഷ്ഠരോഗം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

NO COMMENTS