തമിഴ് ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്കനെതിരെ നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍

383

ചെന്നൈ: സൊല്‍വതെല്ലാം ഉണ്‍മൈ എന്ന തമിഴ് ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്കനെതിരെ നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍. ആത്മഹത്യയില്‍. നിരപരാധിയാണെന്ന് തെളിയിക്കുന്നതിന് അയാള്‍ക്ക് അവസരമുണ്ടായിരുന്നെന്നും നാലു സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു. വിഷയം ചര്‍ച്ച ചെയ്തതില്‍ തനിക്കോ ചാനലിനോ പ്രത്യേക താത്പര്യമില്ലായിരുന്നെന്നും, നാളെ തനിക്കെന്തെകിലും സംഭവിച്ചാലും ചാനലിനെ കുറ്റം പറയുമോയെന്നും ലക്ഷ്മി ചോദിച്ചു.
സീ ടിവിയുടെ തമിഴ്ചാനലിലെ സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയെ തുടര്‍ന്ന് വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. സംപ്രേഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയതെന്ന് മക്കള്‍ ആരോപിച്ചിരുന്നു.

ദമ്ബതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. കുടുംബത്തിലെ സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച്‌ ലക്ഷ്മി ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് അടുത്ത ബന്ധുക്കളിലൊരാളും ആരോപിച്ചിരുന്നു. നാഗപ്പന്‍ ഭാര്യയോട് പിണങ്ങി ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു.
നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപ് നായകനായെത്തിയ ചക്കരമുത്തിലൂടെയാണ് തമിഴ്നാട് സ്വദേശിനിയായ ലക്ഷ്മി അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്രണയകാലം, ജൂലൈ നാല്, നോവല്‍, വയലിന്‍, പിയാനിസ്റ്റ്, എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.