വിദ്യാര്‍ത്ഥികളുമായി മാനേജ്മന്റ് നടത്തിയ ചര്‍ച്ച പരാജയം ; രാജിവെക്കില്ലെന്നു ലക്ഷ്മി നായര്‍

213

തിരുവനന്തപുരം ; ലോ അക്കാഡമിയുടെ മുന്നില്‍ സംഘര്‍ഷം . സുരക്ഷയുടെ ഭാഗമായി കൂടുതല്‍ സുരക്ഷാ സേനയെ പോലീസ് വിന്യസിപ്പിച്ചു. ലക്ഷ്മി നായര്‍ രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു വിദ്യാര്‍ത്ഥികള്‍.പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്താമെന്നു മാനേജ്മന്റ്. താന്‍ രാജിവെക്കില്ല അവധിയെടുത്തു ഫാക്കല്‍റ്റി ആയി തുടരുമെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി മാനേജ്മന്റ് നടത്തിയ ചര്‍ച്ച പരാജയപെട്ടു.മാനേജ്മന്റ് വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്കായി തിരിച്ചു വിളിച്ചു.വിദ്യാര്‍ത്ഥി സംഘടനകളുമായി മാനേജ്മന്റ് പ്രത്യേക ചര്‍ച്ച നടത്തും.വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ നിന്നും മാനേജ്മന്റ് ആവശ്യങ്ങള്‍ എഴുതി വാങ്ങുന്നു.

NO COMMENTS

LEAVE A REPLY