കൊറോണ ഭീതിക്കിടയില്‍ നിയസഭാകക്ഷിയോഗം – ഭോപ്പാലിൽ ബി.ജെ.പി. അധികാരത്തിലേക്ക്

129

ഭോപാല്‍: ഭോപ്പാലിലെത്തുന്ന വിമത എംഎൽഎമാരെ ക്വാറന്‍റൈൻ ചെയ്യാതിരിക്കാനായി ബെംഗളൂരുവിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഭോപ്പാലിൽ ആരോഗ്യ ഉദ്യോഗസ്ഥരെ കാണി ക്കുമെന്നും ഒരാഴ്ച മുൻപ് ബിജെപി പറഞ്ഞിരുന്നു .എന്നാൽ വിമത എംഎൽഎമാർ ഭോപ്പാലിലെത്തിയാല്‍ പ്രത്യേക പരിശോധന നടത്തുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞിരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണിതെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിൽ പരിശോധന നടത്തിയതുകൊണ്ട് ഇവിടെ വീണ്ടും നടത്തുന്നതിൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചിരുന്നത്. മധ്യപ്രദേശില്‍ കൊറോണ വ്യാപിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും കൊറോണ വൈറസ് അപകടകാരി യാണെന്നും വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ച് ആരോഗ്യമന്ത്രി തരുൺ അന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് കേസുകൾ അതീവ ജാഗ്രതയിലാണുള്ളത്. ഇത്തരം ഭീതിക്കിടയിലാണ് തിങ്കളാഴ്ച വൈകീട്ടു ചേര്‍ന്ന ബി.ജെ.പി. നിയസഭാകക്ഷിയോഗം മധ്യപ്രദേശ് മുഖ്യ മന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതും രാജ്ഭവനില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനു മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റതും . സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ ചുമതലയേല്‍ക്കണമെന്ന ബി.ജെ.പി. തീരുമാനപ്രകാരമാണ് അടിയന്തരമായി സത്യപ്രതിജ്ഞ നടന്നത്. മറ്റുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

92 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.എസ്.പി.ക്ക് രണ്ടും എസ്.പി. ക്ക് ഒന്നും സീറ്റുവീതമുണ്ട്. ഇവരും നാലു സ്വതന്ത്രരും കോണ്‍ഗ്രസിനെ യാണ് പിന്തുണച്ചിരുന്നത്. സ്വതന്ത്രരില്‍ ഒരാളും കമല്‍നാഥ് മന്ത്രിസഭ യില്‍ അംഗവുമായിരുന്ന പ്രദീപ് ജയ്‌സ്വാള്‍ ബി.ജെ.പി.ക്ക് പിന്തുണയറി യിച്ചിട്ടുണ്ട്.

ഭോപ്പാലിൽ ബി.ജെ.പി. അധികാരത്തിലേക്ക്

ഭരണം ഉറപ്പിച്ച ബി.ജെ.പി. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ തിങ്കളാഴ്ച രാത്രി ഒമ്പതിന് തിന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പാര്‍ട്ടിവിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ പുറത്താവുകയായിരുന്നു. സിന്ധ്യയും ഒപ്പംപോയ എം. എല്‍. എ.മാരും ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു.

2005-ല്‍ ഉമാഭാരതി കലാപക്കേസിന്റെ പേരില്‍ രാജിവെച്ചൊഴിഞ്ഞ പ്പോഴാണ് ചൗഹാന്‍ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2008-ലും 2013-ലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു.മാമാജി യെന്നാണു ചൗഹാനെ അനുയായികള്‍ വിളിക്കാറ്.ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാൻ സംസ്ഥാനത്ത് ചുക്കാന്‍ പിടിച്ച മുന്‍മന്ത്രി നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരെ പിന്തള്ളിയാണ് ചൗഹാനെ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗി ച്ചത്. സംസ്ഥാനത്ത് സര്‍ക്കാറിന് ചൗഹാന്‍ നേതൃത്വം കൊടുക്കുന്നത് ഇത് നാലാംതവണയാണ് .

രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എം. എല്‍. എ.മാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതാണ് കോണ്‍ഗ്രസ് മന്ത്രിസഭ നിലംപതിക്കാന്‍ കാരണം.എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ നിയസഭയുടെ അംഗസംഖ്യ 230-ല്‍നിന്ന് 222 ആയിക്കുറഞ്ഞു. 107 അംഗ ങ്ങളുള്ള ബി.ജെ.പി. കേലവഭൂരിപക്ഷത്തിലും മൂന്നുസീറ്റു കൂടുതലുള്ള തിന്റെ പിന്‍ബലത്തിലാണ് ഭരണത്തിലേറിയത്.

NO COMMENTS