ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

151

തിരുവനന്തപുരം: വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരേ ബാലാവകാശ കമ്മീഷന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. കമ്മീഷന്‍ അധ്യക്ഷനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും
ഇടതുപക്ഷം എന്ന പേര് പറയാന്‍ പോലും യോഗ്യതയില്ലാത്ത മുന്നണിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് എല്‍ഡിഎഫ് വര്‍ഗീയ കക്ഷികളെ ഒപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും വനിതാ മതിലിന്‍റെ പേരില്‍ കുടുംബശ്രീകളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS