എല്‍ഡിഎഫിന്‍റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

280

കൊച്ചി: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖലാ ജാഥ തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ ജാഥ എറണാകുളത്തും സമാപിക്കും. ദേശീയ നേതാക്കളെ ഇറക്കി സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ മാസം 21നാണ് ഇടതുമുന്നണി തെക്കുനിന്നും വടക്കുനിന്നും യാത്രകള്‍ തുടങ്ങിയത്.
140 മണ്ഡലങ്ങള്‍ പിന്നിട്ട് യാത്രകള്‍ അവസാനിക്കുമ്ബോള്‍ വിവാദങ്ങളും യാത്രയെ പിന്തുടരുന്നു. വടക്കന്‍ മേഖല യാത്രയ്ക്കിടെ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആഡംബര വാഹനത്തില്‍ കോടിയേരി സഞ്ചരിച്ചതിന്റെ അലയൊലികളും അടങ്ങിയിട്ടില്ല.

NO COMMENTS