ല​യ​ണ​ൽ മെ​സി​യു​ടെ ക​രു​ത്തി​ൽ‌ ബാഴ്സയ്ക്ക് വിജയം

33

ബാ​ഴ്സ​ലോ​ണ: ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി​യു​ടെ ക​രു​ത്തി​ൽ‌ അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ​യെ വീ​ഴ്ത്തി ബാ​ഴ്സ​ലോ​ണ. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ വി​ജ​യം.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​ണ് ബാ​ഴ്സ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ വി​ല്യം​സി​ലൂ​ടെ ബി​ൽ​ബാ​വോ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ മെ​സി​യു​ടെ മി​ക​ച്ചൊ​രു അ​സി​സ്റ്റി​ലൂ​ടെ 14 ാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ല​സ് സ​മ​നി​ല​പി​ടി​ച്ചു.

പെ​ദ്രി​യു​ടെ ബാ​ക് ഹീ​ൽ പാ​സ് സ്വീ​ക​രി​ച്ച മെ​സി മി​ക​ച്ചൊ​രു ഇ​ടം​കാ​ല​ൻ ഗ്രൗ​ണ്ട് ഷോ​ട്ടി​ലൂ​ടെ വ​ല​ച​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 62 ാം മി​നി​റ്റി​ൽ മെ​സി​യും ഗ്രീ​സ്മാ​നും ചേ​ർ​ന്ന് ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ബാ​ഴ്സ ലീ​ഡ് ഉ​യ​ർ​ത്തി. ബോ​ക്സി​നു​ള്ളി​ൽ ഗ്രീ​സ്മാ​ന്‍റെ പാ​സ് സ്വീ​ക​രി​ച്ച മെ​സി പ​ന്തി​നെ പോ​സ്റ്റി​ന്‍റെ മോ​ന്താ​യ​ത്തി​ൽ അ​ടി​ച്ചു​ക​യ​റ്റി.

എ​ന്നാ​ൽ 90 മി​നി​റ്റി​ൽ ഐ​ക​ർ മി​നി​യ​നി​ലൂ​ടെ ബി​ൽ​ബാ​വോ ലീ​ഡ് കു​റ​ച്ചു. സ​മ​നി​ല​യ്ക്കാ​യി അ​വ​സാ​ന നി​മി​ഷം പൊ​രു​തി​യ ബി​ൽ​ബാ​വോ​യെ ഒ​രു വി​ധം ബാ​ഴ്സ പ്ര​തി​രോ​ധം ത​ട​ഞ്ഞു​നി​ർ​ത്തി.

മെ​സി ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ത്തി​വി​ട്ട പ​ന്ത് ഗ്രീ​സ്മാ​ൻ ഗോ​ൺ​സാ​ല​സി​ന് ത​ല​പ്പാ​ക​ത്തി​ൽ മ​റി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. അ​നാ​യ​സ ഹെ​ഡ​റി​ലൂ​ടെ ഗോ​ൺ​സാ​ല​സ് ല​ക്ഷ്യം ക​ണ്ടു. 38 ാം മി​നി​റ്റി​ൽ മെ​സി ബാ​ഴ്സ​യ്ക്കാ​യി ലീ​ഡെ​ടു​ത്തു.

NO COMMENTS