ലോ അക്കാദമി പ്രശ്നപരിഹാരത്തിന് അഞ്ചംഗ സമിതി

209

തിരുവനന്തപുരം : ലോ അക്കാദമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായരുടെ പിതാവും ഭരണസമിതി ഡയറക്ടറുമായ എന്‍. നാരായണന്‍നായരുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തികൊണ്ട് ഇന്നലെ ചേര്‍ന്ന അക്കാദമി ഗവേണിംഗ് കൗണ്‍സില്‍, എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. കെ.അയ്യപ്പന്‍പിള്ള, ടി.കെ. ശ്രീനാരായണദാസ്, നാഗ് രാജനാരായണന്‍, രഞ്ജിത്ത്കുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.

NO COMMENTS

LEAVE A REPLY