അക്കാദമിയുടെ മുഖ്യകവാടം പൊളിച്ചുമാറ്റാന്‍ റവന്യുവകുപ്പ് നോട്ടിസ് അയച്ചു

213

തിരുവനന്തപുരം • അക്കാദമിയുടെ മുഖ്യകവാടം പൊളിച്ചുമാറ്റാന്‍ റവന്യുവകുപ്പ് ലോ അക്കാദമിക്ക് നോട്ടിസ് അയച്ചു. ഭൂമി പതിവു വ്യവസ്ഥകള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന കന്റീന്‍- സഹകരണ ബാങ്ക് കെട്ടിടം ഏറ്റെടുക്കാനും മുഖ്യകവാടം പൊളിച്ചുമാറ്റാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് നടപടി. സ്ഥലം നിര്‍ബന്ധപൂര്‍വം തിരിച്ചെടുക്കാനാണെങ്കില്‍, അക്കാദമിക്കു നോട്ടിസ് നല്‍കി 48 മണിക്കൂറിനകം കന്റീന്‍ കെട്ടിടം ഒഴിപ്പിച്ച്‌ ഏറ്റെടുക്കാം, മുഖ്യകവാടവും പൊളിക്കാം.അല്ലെങ്കില്‍, വാദിയുടെ ഭാഗം കൂടി കേട്ടിട്ടു നടപടിയെടുക്കണം. ഇതില്‍ ഏതു മാര്‍ഗം വേണമെന്നാണു ജില്ലാ ഭരണകൂടം ചര്‍ച്ച ചെയ്യുന്നത്. നിയമവശം കൂടി പരിശോധിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അക്കാദമി സ്ഥലത്തു കന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നതാണു കരാര്‍ലംഘനമായി റവന്യൂ വകുപ്പ് പ്രധാനമായും കണ്ടെത്തിയത്. ഈ കെട്ടിടം ഒഴിപ്പിച്ചെടുക്കുകയും കവാടം പൊളിച്ചു മാറ്റുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ തല്‍ക്കാലം അവസാനിക്കാനാണു സാധ്യത.

NO COMMENTS

LEAVE A REPLY