തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട ; പടികൂടിയത് 100 കിലോയിലധികം ; റിപ്പോർട്ട്

83

തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 100 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ മുതലെടുത്താണ് കഞ്ചാവ് സംഘങ്ങള്‍ നഗരത്തില്‍ വീണ്ടും സജീവമാകുന്നത്.

രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയാളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാക്കയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം പിടിച്ചെടുത്തത്.

സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെ ന്നാണ് പൊലീസ് പറയുന്നത്.

കഞ്ചാവിന്റെ ഇരയാകുന്നത് കൂടുതലും സ്‌കൂള്‍ കുട്ടികളും കൗമാരക്കാരുമാണ്. വിദ്യാര്‍ത്ഥികളെ വശീ കരിച്ച്‌ ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. 500 രൂപയ്ക്ക് വില്‍ക്കുന്നത് രണ്ട് അല്ലെങ്കില്‍ മൂന്ന് ഗ്രാമില്‍ താഴെ കഞ്ചാവാണ്.

വന്‍കിട ബിസിനസുകാര്‍ ഉള്‍പ്പെടുന്ന വന്‍ ലഹരി മാഫിയകളാണ് ഇതിനുപിന്നില്‍. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിച്ച്‌ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമെന്ന സ്ഥിതിയുമുണ്ട്. പിടിയിലാവു ന്നവരില്‍ അന്വേഷണം ഒതുങ്ങുകയാണ് പതിവ്. ചെറുപ്പക്കാരായ ഒട്ടേറെ യുവ ബിസിനസുകാര്‍ പോലും ലഹരി മാഫിയകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതലായും കഞ്ചാവെത്തുന്നത്. ചെറിയ ക്വട്ടേഷന്‍ സംഘങ്ങളെ ഇടനിലക്കാരാക്കി അധികാര സ്ഥാനങ്ങളില്‍ സ്വാധീനമുള്ളവരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവ് കേരളത്തിലുടനീളം ചെറുസംഘങ്ങളെ ഉപയോഗിച്ച്‌ വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. വാഹനങ്ങളിലെ സൂക്ഷ്‌മ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ബംഗളൂരില്‍ ലഹരി മരുന്ന് പിടികൂടിയതോടെ വ്യാപക പരിശോധനയുണ്ടായതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കൂടുതലെത്താന്‍ കാരണമായി. വീടുകള്‍ വാടകയ്‌ക്കെ ടുത്തും കഞ്ചാവ് ശേഖരിച്ച്‌ വില്പന നടത്തുന്ന സംഘവും നഗരത്തില്‍ സജീവമാണ്.

വലിയ തോതില്‍ കഞ്ചാവ് കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസി ന്റെയും നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരുടെയും തീരുമാനം. ഇതിന്റെ ഭാഗമായി മിക്ക ഇടങ്ങളിലും പരിശോധന ഊര്‍ജിതമാക്കുന്നുണ്ട്

NO COMMENTS