ഭാഷാവാരം; വിദ്യാർത്ഥികൾക്ക് രചനാമത്സരം

123

തിരുവനന്തപുരം : ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന രചനാമത്സരത്തിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ‘മലയാളത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തിൽ ചെറുകുറിപ്പ് തയ്യാറാക്കി dioprdtvm1@gmail.com എന്ന ഇമെയിലിലോ 8129408341 എന്ന വാട്‌സ് ആപ്പ് നമ്പർ മുഖേനയോ അയക്കാം.

ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാവുന്നത്. നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം രചനകൾ ലഭിക്കണം. പേര്, ക്ലാസ്, സ്‌കൂൾ, രക്ഷകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവയും രേഖപ്പെടുത്തണം.

വിജയികൾക്ക് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പഠനയാത്രയിലും വിവിധ പരിപാടികളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. സമ്മാനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2731300.

NO COMMENTS