ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ എത്തിക്കും

154

തിരുവനന്തപുരം : കോവിഡ് 19 വൈറസ് ബാധമൂലം തിരുവനന്തപുരം ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ എത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.

http://www.keralabhashainstitute.orgbnse യിലെ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്സ്ആപ്പിലോ ഫോൺ മുഖേനയോ അറിയിച്ചാൽ ക്വാറന്റൈനിൽ കഴിയുന്ന സ്ഥലങ്ങളിൽ പുസ്തകങ്ങൾ എത്തിക്കും. ഫോൺ- 9446587722, 9447972346, 9746980982.

NO COMMENTS