കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്

236

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. കാലിത്തീറ്റ അഴിമതിയില്‍ ആകെ ആറ് കേസുകളാണ് ലാലുവിനെതിരെയുള്ളത്. ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ഈ വര്‍ഷം ആദ്യം ലാലുവിനെ ജയിലിലടച്ചിരുന്നു. 1991-1992 കാലഘട്ടത്തില്‍ ട്രഷറിയില്‍ നിന്നും കൃത്രിമ രേഖകള്‍ ചമച്ച്‌ 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്.

NO COMMENTS