ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഭരണം എന്‍സിപിക്ക്

178

കൊച്ചി • ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഭരണം എന്‍സിപിക്ക്. കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ എന്‍സിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് എ.കുഞ്ഞിക്കോയ തങ്ങള്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി എ.ഫാത്തിമയും (മിനിക്കോയ്), എന്‍.മുനീറ (അമിനി ദ്വീപ്) തിരഞ്ഞെടുക്കപ്പെട്ടു. എന്‍സിപിക്കു 18 അംഗങ്ങളുടെയും കോണ്‍ഗ്രസിനു 16 അംഗങ്ങളുടെയും വോട്ടുകള്‍ ലഭിച്ചു.