പ്രണബിന്‍റെ സന്ദര്‍ശനം മഹത്വപൂര്‍ണമായ തീരുമാനമാണെന്ന് എല്‍.കെ.അദ്വാനി

228

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തത് മഹത്വപൂര്‍ണമായ തീരുമാനമാണെന്ന് ബിജെപി നേതാവ് എല്‍.കെ.അദ്വാനി. പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രണബിനെ ക്ഷണിച്ച ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും അദ്വാനി അഭിനന്ദിച്ചു. രണ്ടു പേര്‍ക്കുമുള്ള കാഴ്ച്ചപ്പാട് സംബന്ധിച്ച പൊരുത്തത്തെയും അദ്വാനി എടുത്ത് പറഞ്ഞു. ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങള്‍ വിവരിച്ചുകൊണ്ട് പ്രണബ് നടത്തിയ പ്രസംഗം ചരിത്രസംഭവമാണെന്ന് അദ്വാനി പറഞ്ഞു. ഇത്തരത്തിലുള്ള ആശയ വിനിമയം സഹവര്‍ത്തിത്വം വര്‍ധിപ്പിക്കുവാന്‍ സഹായിക്കും. വ്യത്യസ്ഥമായ ആശയങ്ങള്‍ ഉള്ള വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്‌റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. പ്രണബ് ആര്‍എസ്‌എസ് ക്ഷണം സ്വീകരിച്ചെത്തിയത് അതിനാലാണെന്നും അദ്വാനി പറഞ്ഞു.

NO COMMENTS