ദുരന്തങ്ങളെ ഇനി നീന്തി തോല്‍പ്പിക്കാം കടലിലെ നീന്തല്‍ പരിശീലനം കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു

119

കണ്ണൂർ : പ്രളയങ്ങളിലും മറ്റ് ജല അപകടങ്ങളിലുമായി നീന്തല്‍ അറിയാവുന്നവര്‍പോലും മുങ്ങിമരിക്കുന്ന സാഹ ചര്യത്തില്‍ ദുരന്തങ്ങളെ അതിജീവിക്കാനും അപകടങ്ങളില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും യുവതയെ സജ്ജ മാക്കാന്‍ കടലിലെ നീന്തല്‍ പരിശീലനം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമി മുഴപ്പിലങ്ങാട് ഉപകേന്ദ്ര യും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താനറിയുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണെന്നും ഓടിക്കൂടുന്ന ആളുകള്‍ക്ക് എങ്ങനെ അതില്‍ ഇടപെടണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടങ്ങളില്‍പെട്ട ആളുകളുടെ ജീവന്‍ രക്ഷിക്കുന്നത് മുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ വരെ ഇത് ബാധിക്കുന്നു ണ്ടെന്നും തീരദേശത്ത് മാത്രമല്ല മലയോര മേഖലയിലും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. അപകട സമയത്ത് എങ്ങനെ ഇടപെടണം എന്നത് സംബന്ധിച്ച് നമ്മുടെ നാട്ടിലെ യുവ ജനങ്ങള്‍ക്ക് പരി ശീലനം നല്‍കേണ്ടതുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് 10 പേരെ വീതം തെരഞ്ഞെടുത്ത് ദുരന്ത നിവാരണ ബോധ വല്‍ക്കരണവും പരിശീലനവും നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ എല്ലാവരു ടെയും സഹകരണം ആവശ്യമാണ്. പ്രശ്‌നം ഉണ്ടായതിന് ശേഷം ഇടപെടുക എന്നുള്ളതാണ് നിലവിലെ രീതി. ഇത് മാറേണ്ടതുണ്ട്. പ്രതിരോധമെടുക്കുന്നതിലാണ് നമ്മള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കെ വി സുമേഷ് കൂട്ടിച്ചേര്‍ത്തു.

പ്രളയകാലത്ത് കൈത്താങ്ങായ യുവതയെ കോര്‍ത്തിണക്കി സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധ സേവനസേന എന്ന ലക്ഷ്യത്തോടെ യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ ജില്ലയിലെ 35 പേര്‍ക്കാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ പരിശീലനം നല്‍കിയത്. നീന്തലിന്റെയും ജല അപകടത്തില്‍ പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന്റെയും വിവിധ ഘട്ടങ്ങളെക്കുറിച്ച് ഇവര്‍ക്ക് പരിശീലനം നല്‍കി. നീന്തലിലെ ലോക റെക്കോഡ് താരം ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ ചാള്‍സണ്‍ സ്വിമ്മിംഗ് അക്കാദമി ട്രസ്റ്റാണ് ഏകദിന പരിശീലനം നല്‍കിയത്.

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ അബ്രഹാം, തീരദേശ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ദേശീയ സാഹസിക അക്കാദമി മുഴപ്പിലങ്ങാട് സ്‌പെഷ്യല്‍ ഓഫീസര്‍ പി പ്രണീത, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

NO COMMENTS