ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി

258

കുവൈറ്റ് സിറ്റി : ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിന് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനികള്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചത്തെ ഒരു കണക്കനുസരിച്ച്‌ കുവൈത്തിലെ ബംഗ്ലാദേശികളുടെ എണ്ണം200,000 കവിഞ്ഞതായി കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. അതേസമയം നിലവിലെ നിയമം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യത ഉണ്ടെന്നും അല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS