മുത്തലാഖ് ബില്‍ ; വിഭാഗീയത ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി

229

മലപ്പുറം: സാമൂഹ്യ പരിഷ്‌കരണം എന്ന പേരില്‍ നടപ്പിലാക്കുന്ന മുത്തലാഖ് ബില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള ബില്ലാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പോകേണ്ട സര്‍ക്കാര്‍ ചില വിഭാഗങ്ങളെ ഒറ്റപ്പെടുത്തി വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.