ശശികലയ്ക്കെതിരെ നല്‍കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കുമ്മനം രാജശേഖരന്‍

197

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ വി.ഡി. സതീശന്‍ എംഎല്‍എ നല്‍കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും കുമ്മനം വ്യക്തമാക്കി. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.