കൊച്ചി മെട്രോ ഉദ്ഘാടനം ;ഇ ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയിലുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍

229

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഇ ശ്രീധരനും ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധമായ തീരുമാനം അറിയിച്ചതെന്നും കുമ്മനം പറഞ്ഞു. മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയാലും യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌ക്കരിക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ വി തോമസ് എം പി, പി ടി തോമസ് എം എല്‍ എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരെയാണ് മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്.

NO COMMENTS