ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ കേ​സ്

254

ക​ണ്ണൂ​ര്‍: ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ കേ​സ്. ക​ണ്ണൂ​ര്‍ രാ​മ​ന്ത​ളി​യി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആഹ്ലാദ​പ്ര​ക​ട​നം എ​ന്ന പേ​രി​ല്‍ ട്വി​റ്റ​റി​ല്‍ വ്യാ​ജ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് കു​മ്മ​ന​ത്തി​നെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് നടപടി. ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട കു​റി​പ്പും ചി​ത്ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ച്‌ ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​സെ​ടു​ക്കാ​നും പോ​ലീ​സി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യി കു​മ്മ​നം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ആ​ഹ്ലാ​ദ​പ്ര​ക​ട​നം എ​വി​ടെ ന​ട​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കാ​ന്‍ ഇ​തേ​വ​രെ കു​മ്മ​ന​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

NO COMMENTS

LEAVE A REPLY