സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയത് : കുമ്മനം രാജശേഖരന്‍

209

തിരുവനന്തപുരം• ട്രഷറികളിലും സഹകരണ മേഖലയിലും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് കുമ്മനം രാജശേഖരന്‍. നോട്ട് പിന്‍വലിക്കല്‍ വിപ്ലവകരമായ നടപടിയാണ്. സമീപ ഭാവിയില്‍ തന്നെ
സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. കേന്ദ്രവും റിസര്‍വ് ബാങ്കുമായി യുദ്ധപ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കനാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും ശ്രമിച്ചത്. റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ക്കു വിധേയമായി വേണം സഹകരണ മേഖലയിലെ പണമിടപാടുകള്‍ നടത്താന്‍ എന്ന നിര്‍ദേശം അവഗണിച്ച സര്‍ക്കാരിനു വൈകി വിവേകം ഉണ്ടായിരിക്കുകയാണ്. സര്‍വകക്ഷി യോഗത്തിലും നിയമസഭയിലെ ചര്‍ച്ചയിലും ബിജെപിയുടെ നിര്‍ദേശത്തെ അവഗണിക്കുകയും അവഹേളിക്കുകയുമാണു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം 10 ദിവസം മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് തുക അനുവദിച്ചിട്ടും സംസ്ഥാനത്ത്, പ്രത്യേകിച്ചു മലബാറില്‍ ട്രഷറി കാലിയാക്കിയതിനു പിന്നില്‍ ആരാണെന്നു പരിശോധിക്കണം. കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY