കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ : പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ര്‍​ച്ച​കള്‍ ഇ​ന്ത്യ നി​ര്‍​ത്തി​വ​ച്ചു

187

ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് നാ​വി​ക​സേ​നാ മു​ൻ ഓ​ഫീ​സ​ർ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക്.ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്താന്‍ പിടികൂടുന്നത്. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള എ​ല്ലാ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളും ഇ​ന്ത്യ നി​ർ​ത്തി​വ​ച്ചു.റിട്ടയര്‍ ചെയ്ത ശേഷം ഇറാനിലെ ചബഹര്‍ തുറമുഖ പട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ​മു​ദ്ര സു​ര​ക്ഷ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ​നി​ന്നും ഇ​ന്ത്യ പി​ൻ​വാ​ങ്ങി. ഏ​പ്രി​ല്‍ 17നാ​യി​രു​ന്നു ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ തീ​രു​മാ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS

LEAVE A REPLY