കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു

27

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേ ക്കാവശ്യമായ ഉപ്പേരിയും ശർക്കരവരട്ടിയും നൽകുന്ന കുടുംബശ്രീ യൂണിറ്റും തുണി സഞ്ചികൾ വിതരണം ചെയ്യുന്ന യൂണിറ്റും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ സന്ദർശിച്ചു.

ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന തിരുവനന്തപുരം കോട്ടുകാലിലെ കാർത്തിക ഫുഡ്‌സ് ആണ് മന്ത്രി ആദ്യം സന്ദർശിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകളാണ് ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശർക്കരവരട്ടിയും തയ്യാറാക്കുന്നത്. 2,42,500 പാക്കറ്റുകൾക്കുള്ള ഓർഡറാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 1,94,125 പാക്കറ്റുകൾ നൽകിക്കഴിഞ്ഞു. മൂന്നു ദിവസത്തിനകം ബാക്കിയും തയ്യാറാക്കി നൽകും.

സപ്‌ളൈകോയ്ക്ക് തുണി സഞ്ചി വിതരണം ചെയ്യുന്ന ദിയ യൂണിറ്റിലും മന്ത്രിയെത്തി.
എം. വിൻസെന്റ് എം. എൽ. എ, ബ്‌ളോക്ക് പ്രസിഡന്റ് മനോഹരൻ, ക്ഷേമകാര്യ ചെയർപേഴ്‌സൺ വിഷ്ണുപ്രസാദ്, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോംദാസ്, വൈസ് പ്രസിഡന്റ് ഗീത എസ്., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുലോചന, ദീപു, പ്രദീപ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  

NO COMMENTS