വർഗ്ഗീയ സംഘടനകളെ ക്യാമ്പസുകളിൽ നിന്നും ഒഴിവാക്കണം ; കെ.എസ്.യു

202

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ അവകാശത്തിനു വേണ്ടി പോരാടാതെ അവരുടെ ജീവനെടുക്കുന്ന വർഗ്ഗീയ സംഘടനകളെ ക്യാമ്പസുകളിൽ നിന്നും ഒഴിവാക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ കൊലപാതകത്തിൽ കെ.എസ്.യു അപലപിക്കുന്നു കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. എസ്.എഫ്.ഐ യുടെ ക്യാമ്പസുകളിലെ ഏകാധിപത്യ പ്രവണത മാറ്റി നിർത്തണം. അവരുടെ ഏകാധിപത്യ പ്രവണതയുടെ ഉപ്പോൽപ്പന്നങ്ങളാണ് ക്യാമ്പസുകളിൽ വർഗ്ഗീയ സഘടനയുടെ കടന്നുവരവെന്നും അഭിജിത്ത് പറഞ്ഞു.

ജസ്നയെ കണ്ടെത്തുന്നതിൽ പൊലീസ് തികഞ്ഞ പരാജയമാണ് പിണറായി വിജയൻ ഈഗോ മാറ്റിവച്ച് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത സ്ഥിതിക്ക് മെഡിക്കൽ ഫീസ് സർക്കാർ ഫീസിന് തുല്യമാക്കണം. കേരള യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിരുദ്ധ മനോഭാവം സ്വീകരിക്കുന്നു. വിസിയും പിവിസിയും ഇല്ലാതെ മുന്നോട്ട് പോകുന്നതിനാൽ പരീക്ഷകളുടെ ഫലം വൈകുന്നു എന്നും വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും അഭിജിത്ത് പറഞ്ഞു. യു.ജി.സി യെ തകർത്ത് ക്യാമ്പസുകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തെ കെ എസ് യു ചെറുക്കും ഈ വിഷയത്തിൽ എൻ.എസ്.യു നടത്തുന്ന പ്രക്ഷോഭ പരിപാടികളിൽ കെ എസ് യു പങ്ക് ചേരുംമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS