പടയൊരുക്കം യാത്രയില്‍ സംഘര്‍ഷമുണ്ടാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി

231

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയില്‍ സംഘര്‍ഷമുണ്ടാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, ജില്ലാ സെക്രട്ടറി ആദേശ് സുധര്‍മന്‍, വര്‍ക്കല എസ്എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി നജ്മല്‍ എന്നിവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീക്കം ചെയ്തു. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റിരുന്നു. പടയൊരുക്കം ജാഥയുടെ സമാപനത്തോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.