കെഎസ്‌ആര്‍ടിസിക്ക് 900 ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭാ അനുമതി

223

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് 900 ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഗതാഗത വകുപ്പിന്‍റെ ബസിന്റെ ബോഡി ഉള്‍പ്പെടെ വാങ്ങാനുള്ള നിര്‍ദേശത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. നേരത്തെ ബസിന്‍റെ ചേസിസ് വിവിധ കമ്പനികളില്‍ നിന്നു വാങ്ങിയ ശേഷം കെഎസ്‌ആര്‍ടിസി വര്‍ക്ക് ഷോപ്പുകളില്‍ ഇവ നിര്‍മിക്കുകയായിരുന്നു ചെയ്തു വന്നിരുന്നത്. എന്നാല്‍ ബോഡി നിര്‍മാണം കെഎസ്‌ആര്‍ടിസി ചെയ്യേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.