പി കൃഷ്ണദാസിന്‍റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും

215

കൊച്ചി : വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കൃഷ്ണദാസിന്റെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിധി പറയും. വികാരത്തിന് അടിമപ്പെട്ട് വിധി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യമെന്തെന്നും പുതിയ തെളിവുകളില്‍ പൊലീസ് എന്തു നടപടി സ്വീകരിച്ചെന്നും കോടതി ചോദിച്ചു.
കോളേജില്‍ കയറുന്നതിന് കൃഷ്ണദാസിന് വിലക്കുണ്ടായിരുന്നു. പിന്നെ എങ്ങനെ കോളേജില്‍ കയറി കൃഷ്ണദാസ് തെളിവ് നശിപ്പിക്കുമെന്ന് കോടതി ചോദിച്ചു.