പിണറായി വിജയന്‍ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

189

ഇരിട്ടി (കണ്ണൂര്‍): പിണറായി വിജയന്‍ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇരിട്ടിയില്‍ ജനമഹായാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് സംഭവിച്ച ചില കൈപ്പിഴമൂലമാണ് പിണറായി വിജയന്‍ ആ സ്ഥാനത്ത് വന്നത്. അതിന്റെ ദുരന്തം കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും . പിണറായി വിജയന് ചരിത്രം മാപ്പ് നല്‍കില്ലെന്നും ബി.ജെ.പിക്ക് എതിരായി ശബ്ദിക്കാന്‍ സി.പി.എം ഒരു കാലത്തും ഒപ്പമുണ്ടായിരുന്നില്ല. എന്നും സി.പി.എം അന്ധമായ കോണ്‍ഗ്രസ് വിരോധവുമായി മുന്നോട്ടുപോകുകയാണെന്നും .പിണറായിയും മോദിയും കര്‍ഷകരുടെയും യുവാക്കളുടെയും പ്രതീക്ഷ തല്ലിക്കെടുത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സതീശന്‍ പാച്ചേനി, കെ. സുരേന്ദ്രന്‍, സണ്ണി ജോസഫ് എം.എല്‍.എ, എ.പി. അബ്ദുള്ളക്കുട്ടി, ലതികാ സുഭാഷ്, കെ.പി. പ്രഭാകരന്‍, സണ്ണി മേച്ചേരി, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

NO COMMENTS