പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന് ചേരും

336

തിരുവനന്തപുരം: പുതുക്കിയ കെപിസിസി പട്ടികയ്ക്ക് അംഗീകാരമായതോടെ കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു രാവിലെ 10.30ന് ഇന്ദിരാ ഭവനില്‍ ചേരും. ഇന്നത്തെ യോഗത്തില്‍ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി പ്രസിഡന്റിന് അധികാരം നല്‍കി പ്രമേയം പാസാക്കും. 35 എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍, ഇന്ന് എഐസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത കുറവാണ്.

NO COMMENTS