ദുരിതബാധിതര്‍ക്ക് മഹാരാഷ്ട്ര പി.സി.സിയുടെ കൈത്താങ്ങ്

251

തിരുവനന്തപുരം : കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കൈത്താങ്ങ്. 3,000 ബാഗുകളിലായി തുണികളാണ് മുംബൈ പി.സി.സി. കെ.പി.സി.സിക്കു കൈമാറിയത്.
മുന്‍ കേന്ദ്രമന്ത്രി സുനില്‍ ദത്തിന്റെ മകളും മുന്‍ എം.പിയുമായ പ്രിയാ ദത്ത് ദുരിതാശ്വാസ സാമഗ്രികള്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഒപ്പമുണ്ടായിരുന്നു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.ഐ.ഷാനവാസ് എം.പി, ഡി.സി.സി. പ്രസിഡന്റുമാരായ നെയ്യാറ്റിന്‍കര സനല്‍, ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

NO COMMENTS