പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം

179

കോഴിക്കോട്: പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം. തിങ്കളാഴ്ച അര്‍ധരാത്രി കോഴിക്കോട് മേപ്പയ്യുരിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരെ മണല്‍ലോറി ഇടിച്ച്‌ അപായപ്പെടുത്താന്‍ ശ്രമം നടന്നു.ചെറുവണ്ണൂര്‍ കടവില്‍നിന്നും മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ എസ് ഐയും പോലീസ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തില്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലെ സി പി ഒ ശ്രികുമാറിന് പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ മണല്‍ കയറ്റിക്കൊണ്ടിരുന്ന മിനിലോറി പോലീസിനു നേരെ ഓടിച്ചുകയറ്റാനാണ് ശ്രമിച്ചത്.ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY