കോഴിക്കോട് കടവരാന്തയില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍

199

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. മരിച്ചു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് വെടിയേറ്റാണ് മരണമെന്ന് മനസിലാക്കിയത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ ഇതെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. അവിവാഹിതനാണ് സഖറിയ