തിരുവനന്തപുരത്ത് 370 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 638 പേര്‍ക്കു രോഗമുക്തി

12

തിരുവനന്തപുരത്ത് ഇന്ന് (29 നവംബര്‍ 2020) 370 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 638 പേര്‍ രോഗമുക്തരായി. നിലവില്‍ 4,277 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 244 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 8 പേര്‍ ആരോഗ്യ പ്രവര്‍ത്ത കരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,524 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 29,567 പേര്‍ വീടുകളിലും 110 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,536 പേര്‍ രോഗലക്ഷണ ങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

NO COMMENTS