ആധുനീക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് വനിതാ കാന്റീന്‍

31

കാസറഗോഡ് : ജില്ലാ പഞ്ചായത്തിന് കീഴിലുളള വനിതാ കാന്റീന്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തന മാരംഭിക്കുന്നു. ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഗസ്റ്റ് 26ന് രാവിലെ 10.30 ന് എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിക്കും.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്റീനിന്റെ പ്രവര്‍ത്തനം ജില്ലാ കുടുംബശ്രീ മിഷന്‍ മുഖാന്തിരമാണ് നടത്തുന്നത്. 100 പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിങ് ഹാള്‍, റെസ്റ്റ് റൂമുകളും എന്നിവ കാന്റീനിന്റെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്.

50 ലക്ഷത്തോളം ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കാന്റീന് കെട്ടിടം ഇതോടെ സിവില്‍ സ്റ്റേഷന്‍ പരിധിയിലെ ഏറ്റവും വലിയ ഭക്ഷണശാലയായി മാറും

NO COMMENTS