കോവിഡ് 19 സ്ഥിതി വിവരം ഇന്ന് തിരുവനന്തപുരത്ത്

60

തിരുവനന്തപുരം: ഇന്ന് ജില്ലയിൽ പുതുതായി 758 പേർ രോഗനിരീക്ഷണത്തിലായി. 9,539 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 17,980 പേർ വീടുകളിലും 72 സ്ഥാപന ങ്ങളിലായി 1,999 പേരും കരുതൽ നിരീക്ഷണത്തിൽ കഴിയുന്നു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണ ങ്ങളുമായി 45 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ 236 പേർ നിരീക്ഷണത്തിലാണ്. ഇന്ന് 596 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 318 പരിശോധന ഫലങ്ങൾ ലഭിച്ചു.

കളക്ടറേറ്റ് കൺട്രോൾ റൂമിൽ 252 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 24 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,577 പേരെ ഇന്ന് അങ്ങോട്ട് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം – 20,215
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -17,980
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -236
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,999
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -758

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,367
പരിശോധനയ്ക്കു വിധേയമായവർ -2,627

NO COMMENTS