പിതാവിനെ പതിനഞ്ചുവയസുകാരന്‍ വെട്ടിപരിക്കേല്‍പ്പിച്ചു

308

കോട്ടയം : മദ്യപിച്ചെത്തിയ പിതാവിനെ പതിനഞ്ചുവയസുകാരന്‍ വെട്ടിപരിക്കേല്‍പ്പിച്ചു. മണര്‍കാട് ഐരാറ്റുനടയില്‍ പാലക്കുഴിയില്‍ ശിവന്‍(44)ആണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് ശിവന് വെട്ടേറ്റത്. മദ്യപിച്ചെത്തിയ ശിവന്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ കത്തിയെടുത്തു ശിവനെ വെട്ടുകയായിരുന്നുവെന്ന് മണര്‍കാട് പോലീസ് പറഞ്ഞു. കാലിനു പരിക്കേറ്റ ശിവനെ മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ പോലീസിന്റെ സംരക്ഷണയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകത്ത മകനും ശിവനോടൊപ്പമുണ്ട്. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിലുള്ള ഭാര്യയോടും മക്കളോടും ബഹളം വയ്ക്കുന്നയാളാണ് ശിവനെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY