ചെറുവാഞ്ചേരിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുനേരെ അക്രമം

199

കൂത്തുപറമ്ബ് • പാട്യം പഞ്ചായത്തില്‍ ചെറുവാഞ്ചേരിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുനേരെ അക്രമം. റോഡരുകില്‍ പാര്‍ക്ക് ചെയ്ത ബസിന്റെ മുന്‍വശത്തെയും പിറകിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ച്‌ തകര്‍ത്തു. 15 മീറ്റര്‍ ദൂരെ പൊലീസ് പിക്കറ്റ് പോസ്റ്റില്‍ പൊലീസുകാര്‍ ഉള്ളപ്പോഴാണ് ഇന്നലെ രാത്രി ഒരു മണിയോടെ സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് പാനൂര്‍, തലശേരി ഭാഗത്തേക്കുള്ള ബസുകള്‍ മിന്നല്‍ പണിമുടക്കിലാണ്.

NO COMMENTS

LEAVE A REPLY