കൂടത്തായി കൊലപാതകം – നായയെ കൊന്നുകൊണ്ടായിരുന്നു ജോളിയുടെ ആദ്യ കൊലപാതകം

130

കട്ടപ്പന: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ തറവാട്ടിലെ നായയെ 17 വര്‍ഷം മുന്‍പ് ഡോഗ് കില്‍ എന്ന കീടനാശിനി ഉപയോഗിച്ച്‌ കൊന്നിരുന്നു. പരിചയമുള്ളവര്‍ വീട്ടില്‍ വരുമ്പോൾ നായ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്ന തിനാലാണ് ഇങ്ങനെ ചെയ്തത്. നായയെ കൊന്നതില്‍ നിന്ന്‌ ആശയ മുള്‍ക്കൊണ്ടാണ് ജോളി കുടുംബാംഗങ്ങളെ കൊല്ലാന്‍ വിഷം തിരഞ്ഞെ ടുത്തത്. ഇതേവിഷം കൊടുത്താണ് പൊന്നാമറ്റം വീട്ടില്‍ അന്ന മ്മയെ ജോളി കൊന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഈ വിഷം നിരോധിച്ചി രുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാഴവരയിലെത്തിയ അന്വേ ഷണ സംഘം പരിശോധിച്ചത്.

ജോളിയെ ജന്മനാട്ടിലെത്തിച്ച്‌ തെളിവെടുത്തു. വാഴവരയിലെ ജോളി യുടെ പഴയ തറവാട്, മാതാപിതാക്കള്‍ താമസിക്കുന്ന കട്ടപ്പനനഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ്‌ അന്വേഷണസംഘം തെളിവെടുത്തത്. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.

അന്വേഷണത്തില്‍ പോലീസുമായി സഹകരിച്ചിരുന്ന ജോളി, വെള്ളിയാ ഴ്ച കട്ടപ്പനയിലേക്ക്‌ പോകുകയാണെ ന്നറിഞ്ഞതോടെ അസ്വ സ്ഥയായി. അന്വേഷണസംഘവുമായി ഇതിന്റെപേരില്‍ കലഹി ക്കുകയും ചെയ്തു. തെളിവെടുപ്പിനിടെ, ജോളി ഷാളുപയോഗിച്ച്‌ മുഖം മറച്ചിരുന്നു. നാട്ടുകാ രുടെ രോഷം ഭയന്ന് വന്‍സന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. നാട്ടു കാര്‍ കൂടിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

പേരാമ്ബ്ര സി.ഐ. കെ.കെ.ബിജു, വനിതാ സെല്‍ എസ്.ഐ. പദ്‌മിനി, കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍, സി.ഐ. വി.എസ്.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ജോളിയെ തെളി വെടുപ്പിനെത്തിച്ചത്.

NO COMMENTS