കൊല്ലം ആലപ്പുഴ ദേശീയ പാതയില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം

205

കരുനാഗപ്പള്ളി: ദേശീയ പാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ ശ്രദ്ധിക്കുക. കൊല്ലം ആലപ്പുഴ ദേശീയ പാതയില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം. ഇരുപത്തി എട്ടാം ഓണാഘോഷത്തിന്‍റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. 12 മണിയോടെയാണ് നിയന്ത്രണം തുടങ്ങുന്നത്. കൊല്ലത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വവ്വാക്കാവില്‍ നിന്നും ഇടത്തേക്ക് വള്ളിക്കാവ്, തോട്ടത്തില്‍ മുക്ക്, പുതുപ്പള്ളി വഴി കായം കുളത്തേക്കും ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കായംകുളത്ത് നിന്നും ഇടത്തേക്ക് കറ്റാനം എത്തുക. അവിടുന്ന് വലത്തേക്ക് ചൂനാട്, മണപ്പള്ളി, അരമത്ത് മഠം വലത്തേക്ക് പുതിയകാവില്‍ എത്തിച്ചേരുക.രാത്രി എട്ടുമണിയോട് കൂടി മാത്രമേ ദേശീയ പാതയിലെ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകൂ.

NO COMMENTS

LEAVE A REPLY