കൊല്ലത്ത് മത്സ്യ തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു

221

കൊല്ലം: കൊല്ലത്ത് മത്സ്യ തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലം തീരത്ത് 39 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. അന്താരാഷ്ട്ര കപ്പല്‍ ചാനലിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അപകടം. ആറ് തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നേവിയുടെ സഹായം തേടിയിട്ടുണ്ട്. കതാലിയ എന്ന കപ്പലാണ് ബോട്ടുമായി കൂട്ടിയിടിച്ചത്.

NO COMMENTS