കൊല്‍ക്കത്ത മെട്രോ സ്റ്റേഷനില്‍ അഗ്നിബാധ

146

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോ സ്റ്റേഷനില്‍ അഗ്നിബാധയെത്തുടര്‍ന്ന് മെട്രോ ഗതാഗതം തടസപ്പെട്ടു. രബീന്ദ്ര സദാന്‍ മെട്രോ സ്റ്റേഷന്റെ സബ് സ്റ്റേഷനിലാണ് അഗ്നിബാധയുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രധാന സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിനും ഇവിടേക്ക് എത്തുകയായിരുന്ന ട്രെയിനും അടിയന്തരമായി നിര്‍ത്തിയിട്ടു.
സബ്സ്റ്റേഷനിലെ തീ അണച്ചതിനു ശേഷമാണ് ഗതാഗതം പുനഃരാരംഭിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.